ആലക്കോട്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച രോഗിയുടെ ഡയാലിസിസിന്റെ ബില്ലടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ബന്ധുക്കൾക്ക് ബിൽ തുക അടച്ച് ആശ്വാസം പകർന്ന് നഴ്സ് മാതൃകയായി.
പാപ്പിനിശേരി എംഎം ആശുപത്രിയിലെ നഴ്സ് നെടുവോട്ടെ ലക്ഷ്മി ഇട്ടമ്മലിന്റെ മകൾ വി.ആർ. ശ്രീഷ്മയാണ് രോഗിയുടെ ബന്ധുക്കൾക്ക് സഹായം നൽകിയത്. മാതൃകാപരമായ പ്രവർത്തനം നടത്തിയ ശ്രീഷ്മയെ നെടുവോട് വാർഡ് ഗ്രാമസഭ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമോൾ ബിജു, പഞ്ചായത്തംഗങ്ങളായ കെ.വി. കുഞ്ഞമ്പു, പി.എം. റംഷീന, ലൂസി സാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റോയി ചക്കാനിക്കുന്നേൽ, വി.വി. അബ്ദുള്ള, മുഹമ്മദ് കുഞ്ഞി, എം.എ. ഖലീൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.